കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഈ വർഷം ഓസ്ട്രേലിയയിൽ നടക്കേണ്ട ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യത കുറയുന്നു. പല രാജ്യത്തും ഇപ്പോഴും കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ 16 രാജ്യങ്ങളെ ഓസ്ട്രേലിയയിൽ എത്തിച്ച് ടി20 ലോകകപ്പ് നടത്തുകയെന്നത് അപ്രായോഗികമാണെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ചെയർമാൻ ഏൾ എഡിങ്‌സോൺ പറഞ്ഞു.
ഇതുവരെ ഔദ്യോഗികമായി ടി20 ലോകകപ്പ് മാറ്റിവെച്ചിട്ടില്ലെങ്കിലും പല രാജ്യത്തും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ടി20 ലോകകപ്പ് നേരത്തെ വിചാരിച്ച പോലെ നടത്തുക ബുദ്ധിമുട്ട് ആണെന്നും ചെയർമാൻ പറഞ്ഞു. ടി20 ലോകകപ്പിന്റെ കാര്യത്തിൽ ഐ.സി.സി അടുത്ത മാസം തീരുമാനം എടുക്കുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ദിവസം കൊറോണ വൈറസ് കൊണ്ട് വന്ന സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സി.ഇ.ഓയായിരുന്നു കെവിൻ റോബർട്സിനെ മാറ്റി നിക് ഹോക്‌ലിയെ സി.ഇ.ഓ ആയി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചിരുന്നു.