ഇംഗ്ലിസിന് പകരം ഓസ്ട്രേലിയന്‍ ടീമിൽ ഇടം പിടിച്ച് കാമറൺ ഗ്രീന്‍

Sports Correspondent

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയയുടെ ടീമിൽ ഇടം പിടിച്ച് കാമറൺ ഗ്രീന്‍. ഗോള്‍ഫ് കളിക്കുന്നതിനിടെ പരിക്കേറ്റ ജോഷ് ഇംഗ്ലിസിന് പകരം ആണ് താരം ടീമിലേക്ക് എത്തുന്നത്. ഇതോടെ മാത്യുവെയിഡിന് ബാക്കപ്പായി ഒരു കീപ്പര്‍ ഇല്ലാതെയാകും ഓസ്ട്രേലിയ ലോകകപ്പിനെത്തുക.

23 വയസ്സുകാരന്‍ ഗ്രീന്‍ ഓസ്ട്രേലിയയുടെ അടുത്തിടെ നടന്ന ഇന്ത്യന്‍ ടൂറിൽ പ്രഭാവം സൃഷ്ടിച്ചിരുന്നു. ഓപ്പണിംഗായി ഇറങ്ങിയ താരം 30 പന്തിൽ 61 റൺസ് നേടി മികച്ച് നിൽക്കുകയായിരുന്നു.

സിഡ്നിയിൽ ശനിയാഴ്ച ന്യൂസിലാണ്ടിനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യം ടി20 ലോകകപ്പ് മത്സരം.