ഫ്ലോറിഡയിൽ വെള്ളപ്പൊക്കം, ഇന്ത്യയുടെയും പാകിസ്താന്റെയും ബാക്കി ഗ്രൂപ്പ് മത്സരം നടക്കാൻ സാധ്യതയില്ല

Newsroom

Picsart 24 06 13 12 24 26 528
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ ടി20 ലോകകപ്പിൽ വീണ്ടും മഴ വില്ലനായി എത്തുകയാണ്. ന്യൂയോർക്കിലെ ആദ്യ മത്സരങ്ങൾ മഴ ചെറുതായാണ് വില്ലനായത് എങ്കിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ നടക്കുന്ന ഫ്ലോറിഡയിൽ കാര്യങ്ങൾ എളുപ്പമല്ല. ശക്തമായ മഴ കാരണം ഫ്ലോറിഡയിൽ ഇപ്പോൾ വെള്ളപ്പൊക്ക സമാനമായ സാഹചര്യം ആണ്‌. ഇന്ത്യയുടെ ഗ്രൂപ്പ് ആയ ഗ്രൂപ്പ് എയിലെ അവസാന മൂന്ന് മത്സരങ്ങളും ഫ്ലോറിഡയിൽ ആണ് നടക്കേണ്ടത്.

ഫ്ലോറിഡ 24 06 10 01 47 51 011

ഇന്ത്യയും കാനഡയും തമ്മിലുള്ള മത്സരം, പാകിസ്താനും അയർലണ്ടും തമ്മിലുള്ള മത്സരം അമേരിക്കയും അയർലണ്ടും തമ്മിലുള്ള മത്സരം എന്നിവ. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഫ്ലോറിഡയിൽ കളി നടക്കാനുള്ള സാധ്യത വളരെ കുറവാണ്.

കളി നടന്നില്ല എങ്കിൽ അത് ഏറ്റവും ബാധിക്കുക പാകിസ്താനെ ആകും. മത്സരം നടന്നില്ല എങ്കിൽ പാകിസ്താൻ ലോകകപ്പിൽ നിന്ന് പുറത്താകും. ഇപ്പോൾ അവർക്ക് 2 പോയിന്റ് മാത്രമെ ഉള്ളൂ. 4 പോയിന്റുള്ള അമേരിക്കയ്ക്ക് ഒപ്പം എത്തി അവരെ റൺ റേറ്റിൽ മറികടക്കുക മാത്രമാണ് പാകിസ്താന്റെ സൂപ്പർ8 എത്താനുള്ള പ്രതീക്ഷ. കളി നടന്നില്ല എങ്കിൽ അതിന് ആകില്ല.