ടി20 ലോകകപ്പിൽ വീണ്ടും മഴയുടെ കളി!!! ഓസ്ട്രേലിയ ഇംഗ്ലണ്ട് മത്സരവും ഉപേക്ഷിച്ചു

Sports Correspondent

ടി20 ലോകകപ്പിൽ ഇന്ന് നടക്കാനിരുന്ന രണ്ടാമത്തെ മത്സരവും മഴ കാരണം ഉപേക്ഷിച്ചു. ഇന്ന് രാവിലെ അഫ്ഗാനിസ്ഥാനും അയര്‍ലണ്ടും തമ്മിലുള്ള ആദ്യ മത്സരം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും പോയിന്റുകള്‍ പങ്കുവെച്ചു.

നേരത്തെ മഴ കാരണം കളി തടസ്സപ്പെട്ട ഇംഗ്ലണ്ട് അയര്‍ലണ്ട് മത്സരത്തിൽ അയര്‍ലണ്ട് മഴ നിയമത്തിൽ 5 റൺസിന്റെ വിജയം കൈക്കലാക്കിയിരുന്നു.

ഗ്രൂപ്പിൽ ന്യൂസിലാണ്ട്, ഇംഗ്ലണ്ട്, അയര്‍ലണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകള്‍ക്ക് മൂന്ന് പോയിന്റാണുള്ളത്. ഇതിൽ ന്യൂസിലാണ്ട് മാത്രം ഒരു കളി കുറവാണ് കളിച്ചിട്ടുള്ളത്. ശ്രീലങ്കയും അഫ്ഗാനിസ്ഥാനും 2 പോയിന്റ് വീതം നേടി നിൽക്കുന്നു.