ഇന്നലെ അമേരിക്കയ്ക്ക് എതിരെ നാലു വിക്കറ്റുകൾ വീഴ്ത്തിയ അർഷ്ദീപ് സിംഗിനെ വാനോളം പുകഴ്ത്തി സുനിൽ ഗവാസ്‌കർ. പന്ത് ഇരുവശത്തും സ്വിംഗ് ചെയ്യാനുള്ള അർഷ്ദീപിൻ്റെ കഴിവ് ജസ്പ്രീത് ബുംറയ്ക്ക് സമാനമാണെന്നും സീമറെ ഉടൻ തന്നെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“അർഷ്ദീപ് ഹാർഡ് ലെങ്തിൽ ബൗൾ ചെയ്യാൻ നോക്കി, പന്ത് വലംകൈയനിലേക്ക് എത്തിക്കാനും ഇടംകൈയ്യൻമാരിൽ നിന്ന് അകറ്റാനും അവനായി. അദ്ദേഹത്തിൻ്റെ പിച്ചിലെ ഊർജ്ജവും അതിശയകരമാണ്,” ബുധനാഴ്ച നടന്ന മത്സരത്തിന് ശേഷം ഗവാസ്‌കർ പറഞ്ഞു
“റെഡ്-ബോൾ ക്രിക്കറ്റിലും അർഷ്ദീപിന് വളരെ മികച്ച ഒരു ബൗളറാകാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അദ്ദേഹത്തിന് വൈറ്റ് ബോൾ ഇത്രനന്നായി ചലിപ്പിക്കാൻ കഴിയുമെങ്കിൽ, റെഡ് ബോൾ കൊണ്ട് അയാൾക്ക് എന്തുചെയ്യാനാകുമെന്ന് സങ്കൽപ്പിക്കുക. റെഡ് ബോൾ ഗെയിമിനും അദ്ദേഹത്തെ ഒരു ഓപ്ഷനായി സെലക്ഷൻ കമ്മിറ്റി കാണുന്നത് ഇന്ത്യക്ക് നല്ലാതായിരുക്കും.”ഗവാസ്‌കർ പറഞ്ഞു.