ബാബർ അസമിനെ വീണ്ടും ക്യാപ്റ്റൻ ആക്കിയതണ് ഏറ്റവും മോശം തീരുമാനം – ഷെഹ്സാദ്

Newsroom

Picsart 23 10 13 16 35 40 013
Download the Fanport app now!
Appstore Badge
Google Play Badge 1

ബാബർ അസമിനെ ദേശീയ പുരുഷ ടീമിൻ്റെ നായകനാക്കി വീണ്ടും നിയമിച്ചതിനെ വിമർശിച്ച് മുൻ പാകിസ്താൻ താരം അഹ്മദ് ഷെഹ്സാദ്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) തലവൻ മൊഹ്‌സിൻ നഖ്‌വിയുടെ ഏറ്റവും മോശം തീരുമാനം ആയുരുന്ന്യ് അത് എന്ന് വെറ്ററൻ ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്‌സാദ് പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനു ശേഷം ബാബർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതായിരുന്നു‌. എന്നിട്ട് വീണ്ടും ഈ ലോകകപ്പിനു മുന്നെ ബാബറിനെ വൈറ്റ് ബോൾ ക്യാപ്റ്റൻ ആയി നിയമിക്കുക ആയിരുന്നു.

ബാബർ 23 10 02 12 00 29 040

“ബാബർ അസമിനെ ക്യാപ്റ്റൻ ആക്കിയത് പിസിബി ചെയർമാൻ്റെ ഏറ്റവും മോശം തീരുമാനമായിരുന്നു, കാരണം അദ്ദേഹം പരീക്ഷിക്കപ്പെട്ട ക്യാപ്റ്റനായിരുന്നു. വഹാബ് റിയാസ് വളരെ മോശമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്തത്. ”ഷെഹ്സാദ് ജിയോ ന്യൂസിനോട് പറഞ്ഞു.

“കഴിഞ്ഞ നാല് വർഷമായി നിങ്ങൾ അവരുടെ ക്രിക്കറ്റിലേക്ക് നോക്കുകയാണെങ്കിൽ, ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ അഫ്രീദി, ഫഖർ സമാൻ ഹാരിസ് റൗഫ് എന്നിവർ അർഹിക്കുന്നതിലും അധികം സമയം അവർക്ക് ടീം നൽകി. പലർക്കും ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ സമയം അവർക്ക് ലഭിച്ചിട്ടുണ്ട്.” ഷെഹ്സാദ് പറയുന്നു.

ടീമിൽ ഗ്രൂപ്പുകളുണ്ട്, നേതൃത്വത്തിൻ്റെ അഭാവം ദൃശ്യമാണ്. റിസുവാനും ബാബറും റെക്കോർഡുകൾക്ക് വേണ്ടിയാണ് കളിക്കുന്നത് എന്നും ഷെഹ്സാദ് പറഞ്ഞു.