അവേശ് ഖാന്‍ നാട്ടിലേക്ക് മടങ്ങി

Sports Correspondent

ഇന്ത്യയുടെ നെറ്റ് ബൗളര്‍ ആയ അവേശ് ഖാന്‍ നാട്ടിലേക്ക് മടങ്ങുന്നു. താരം തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് ഈ വിവരം പങ്കുവെച്ചത്. താരം മടങ്ങുന്നതിന്റെ കാരണം വ്യക്തമല്ല. ഐപിഎലില്‍ തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്തതാണ് അവേശ് ഖാനെ ഇന്ത്യ നെറ്റ് ബൗളറായി തിരഞ്ഞെടുക്കുവാന്‍ കാരണം.

ഐപിഎലില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ് അവേശ് ഖാന്‍. യുഎഇയിൽ താരത്തിന്റെ മികവാര്‍ന്ന പ്രകടനത്തെ തുടര്‍ന്ന് ഐപിഎൽ കഴിഞ്ഞ ശേഷവും താരത്തോട് യുഎഇയിൽ തുടരുവാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.