ഓസ്ട്രേലിയ ചേസിംഗിനിടെ ന്യൂസിലാണ്ടിന് ഒരവസരം പോലും തന്നില്ല – കെയിന്‍ വില്യംസൺ

Sports Correspondent

ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാണ്ടിനെതിരെ വിജയം നേടിയ ഓസ്ട്രേലിയ തങ്ങളെ നിഷ്പ്രഭമാക്കിയെന്ന് പറഞ്ഞ് കീവീസ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസൺ. ഒരിഞ്ച് പോലും അവസരം തരാതെയുള്ള ചേസിംഗായിരുന്നു ഓസ്ട്രേലിയയുടേതെന്നും വില്യംസൺ പറഞ്ഞു.

എന്നാൽ തന്റെ ടീമിന്റെ പ്രകടനത്തിൽ തനിക്ക് വലിയ സന്തോഷും അഭിമാനവും ഉണ്ടെന്നും വില്യംസൺ വ്യക്തമാക്കി.