ഫീൽഡിംഗ് കോച്ച് റയാന്‍ കുക്കിന്റെ കരാര്‍ നീട്ടേണ്ടെന്ന് തീരുമാനിച്ച് ബംഗ്ലാദേശ്

Ryancook

ബംഗ്ലാദേശ് പുരുഷ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിംഗ് കോച്ച് റയാന്‍ കുക്കിന്റെ കരാര്‍ നീട്ടേണ്ടെന്ന് തീരുമാനിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ടി20 ലോകകപ്പിലെ മോശം പ്രകടനത്തിൽ റയാന്‍ കുക്കിന് മാത്രമാണ് സ്ഥാനം തെറിക്കുന്നത്.

പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിലേക്ക് പ്രാദേശിക ഫീൽഡിംഗ് കോച്ചിനെ കൊണ്ടുവരാനാണ് ബോര്‍ഡിന്റെ ശ്രമം. താത്കാലിക ഫീൽഡിംഗ് കോച്ചായി മിസാനുര്‍ റഹ്മാന്‍ ചുമതലയേല്‍ക്കുമെന്നും അറിയുന്നു.

2018 മുതൽ ബംഗ്ലാദേശിന്റെ ഫീൽഡിംഗ് കോച്ചാണ് റയാന്‍ കുക്ക്. ടൂര്‍ണ്ണമെന്റിൽ ബംഗ്ലാദേശ് 11 ക്യാച്ചുകളോളം ആണ് കള‍‍ഞ്ഞത്.

 

Previous articleഓസ്ട്രേലിയ ചേസിംഗിനിടെ ന്യൂസിലാണ്ടിന് ഒരവസരം പോലും തന്നില്ല – കെയിന്‍ വില്യംസൺ
Next articleയുവ സാവിയെ പി എസ് ജിയിൽ നിന്ന് ബാഴ്സലോണയിലേക്ക് തിരികെ കൊണ്ടുവരാൻ സാവിയുടെ ശ്രമം