ചരിത്രം പിറന്നു!! അഫ്ഗാൻ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി

Newsroom

Picsart 24 06 23 09 21 26 747
Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പിൽ ഇന്ന് നടന്ന സൂപ്പർ 8 പോരാട്ടത്തിൽ അഫ്ഗാനിസ്താൻ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ 21 റൺസിന്റെ വിജയമാണ് അഫ്ഗാനിസ്താൻ നേടിയത്. അഫ്ഗാനിസ്താൻ ഉയർത്തിയ 149 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 127 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. ചരിത്രത്തിൽ ആദ്യമായാണ് അഫ്ഗാനിസ്താൻ ഒരു മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുന്നത്.

ഓസ്ട്രേലിയ 24 06 23 09 21 39 298

ഇന്ന് ആദ്യം ബാറ്റു ചെയ്ത അഫ്ഗാൻ 20 ഓവറിൽ 148-6 എന്ന സ്കോറാണ് നേടിയത്. ഓപ്പണർമാരായ ഗുർബാസും സദ്രാനും ആണ് അഫ്ഗാനായി തിളങ്ങിയത്. ഗുർബാസ് 49 പന്തിൽ നിന്ന് 60 റൺസും സദ്രാൻ 48 പന്തിൽ നിന്ന് 51 റൺസും എടുത്തു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. ട്രാവിസ് ഹെഡ് ഡക്കിൽ പുറത്തായപ്പോൾ വാർണർ 3 റൺ മാത്രമെ എടുത്തുള്ളൂ. 12 റൺസ് എടുത്ത മാർഷ്, 11 റൺസ് എടുത്ത സ്റ്റോയിനിസ്, 2 റൺസ് എടുത്ത ടിം ഡേവിഡ്, 5 റൺസ് എടുത്ത വെയ്ഡ് എന്നിവർ നിരാശപ്പെടുത്തി.

മാക്സ്‌വെൽ ഒറ്റയ്ക്ക് പൊരുതി നോക്കി. 41 പന്തിൽ നിന്ന് 59 റൺസ് എടത്ത മാക്സ്‌വെൽ പുറത്തായതോടെ ഓസ്ട്രേലിയ തകരാൻ തുടങ്ങുകയായിരുന്നു. അവസാന ഓവറിൽ 24 റൺസ് ആയിരുന്നു ഓസ്ട്രേലിയക്ക് വേണ്ടിയിരുന്നത്. 2ആം പന്തിൽ സാമ്പ പുറത്ത് പോയതോടെ അഫ്ഗാൻ ചരിത്രവിജയം ഉറപ്പിച്ചു.

അഫ്ഗാന് ഒരു വിക്കറ്റും. അഫ്ഗാനായി ഗുൽബദിൻ 4 വിക്കറ്റും നവീനുൽ ഹഖ് 3 വിക്കറ്റും വീഴ്ത്തി.