ഈ ലോകകപ്പിൽ അവസാനം 200ന് മേലെ ഒരു സ്കോർ!! ഓസ്ട്രേലിയ വേണ്ടി വന്നു

Newsroom

Picsart 24 06 09 00 02 29 085
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ലോകകപ്പിൽ നടക്കുന്ന സൂപ്പർ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ മികച്ച സ്കോർ ഉയർത്തി ഓസ്ട്രേലിയ. ഇന്ന് ആദ്യം ബാറ്റ് ഓസ്ട്രേലിയ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. ഉയർന്ന സ്കോറുകൾ വളരെ അപൂർവമായി പിറക്കുന്ന ഈ ലോകകപ്പിൽ 201 എന്ന മികച്ച സ്കോറാണ് ഓസ്ട്രേലിയ നേടിയത്. ഇതാദ്യമായാണ് ഈ ലോകകപ്പിൽ 200നു മുകളിൽ ഒരു ടീം സ്കോർ ചെയ്യുന്നത്. ഇന്ന് മുൻനിര ബാറ്റർമാരുടെ മികച്ച സംഭാവനകൾ ഓസ്ട്രേലിയക്ക് കരുത്തായി.

ഓസ്ട്രേലിയ 24 06 09 00 01 38 935

18 പന്തൽ 34 റൺസ് എടുത്ത് ഓപ്പണർ ട്രാവിസ് ഹെഡും 16 പന്തൽ 39 റൺസ് എടുത്ത ഡേവിഡ് വാർണറും മികച്ച തുടക്കമാണ് ഓസ്ട്രേലിയക്ക് നൽകിയത്‌ ക്യാപ്റ്റൻ മാർഷ് 35 റൺസ്, മാക്സ്‌വെൽ 28 റൺസ് എന്നിവരും ഭേദപ്പെട്ട രീതിയിൽ കളിച്ചു. അതിനു ശേഷം വന്ന സ്റ്റോയിനിസ് 30, ടിം ഡേവിഡ് 11 റൺസ്, വേഡ് 17 തുടങ്ങിയവരുടെ സംഭാവനകൾ കൂടിയായപ്പോൾ ഓസ്ട്രേലിയയെ 200ന് മുകളിൽ എത്തിച്ചു.

ഇംഗ്ലണ്ടിനായി മൊയീൻ അലി, ആർച്ചർ, ആദിൽ റാഷിദ്, ജോർദൻ, ലിവിങ്സ്റ്റോൺ എന്നിവർ ഒരോ വിക്കറ്റ് വേതം വീഴ്ത്തി.