സൂപ്പര്‍ ഓവറില്‍ വിജയിക്കുവാന്‍ ന്യൂസിലാണ്ടിന് 16 റണ്‍സായിരുന്നു നേടേണ്ടിയിരുന്നതെങ്കിലും 15 റണ്‍സ് മാത്രം വഴങ്ങി ജോഫ്ര ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സൂപ്പര്‍ ഓവര്‍ ടൈയാവുകയും ഇംഗ്ലണ്ട് ബൗണ്ടറിയുടെ മികവില്‍ ലോകകിരീടം സ്വന്തമാക്കുകയും ചെയ്തു. തന്റെ കന്നി ലോകകപ്പ് കളിക്കുന്ന ജോഫ്ര ഇംഗ്ലണ്ട് ടീമിലെത്തിയിട്ട് അധികമായിട്ടില്ല. ടീമിലെ സ്ഥിരം താരങ്ങളെ ഒഴിവാക്കി താരത്തെ എടുത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ അന്ന് പുറ്ത്ത് വന്നിരുന്നു.
ജെയിംസ് നീഷം ഓവറിലെ രണ്ടാം പന്ത് സിക്സര്‍ പായിക്കുന്നത് വരെ താന്‍ സമ്മര്‍ദ്ദമില്ലാതെയാണ് പന്തെറിഞ്ഞത് എന്ന് ജോഫ്ര പറഞ്ഞു. വൈഡെറിഞ്ഞാണ് തുടങ്ങിയതെങ്കിലും സിക്സറിന് ശേഷം താന്‍ പതറിയെന്നും അപ്പോള്‍ ബെന്‍ സ്റ്റോക്സിന്റെ വാക്കുകളാണ് തനിക്ക് തുണയായതെന്നും ജോഫ്ര പറഞ്ഞു. മത്സര ഫലമെന്ത് തന്നെയായാലും നിന്നെ നിര്‍വചിക്കുന്നത് അതാവില്ല, ഏവരും നിന്നെ വിശ്വസിക്കുന്നുവെന്നാണ് സ്റ്റോക്സ് പറഞ്ഞ്.
ടി20 ലോകകപ്പില്‍ നാല് സിക്സറുകള്‍ അവസാന ഓവറുകളില്‍ വഴങ്ങി ഇംഗ്ലണ്ടിന്റെ കിരീടം കൈവിട്ട താരമായിരുന്നു ബെന്‍ സ്റ്റോക്സ്. താരം തന്നോട് വന്ന് സംസാരിച്ചത് ഇതുപോലെ സമാനമായ സാഹചര്യത്തിലൂടെ സ്റ്റോക്സും കടന്ന് പോയിട്ടുള്ളത് കൊണ്ടാകാം എന്ന് ജോഫ്ര പറഞ്ഞു. പരാജയ വശത്ത് നില്‍ക്കേണ്ടി വന്നവന്റെ വേദന അറിഞ്ഞ താരമാണ് സ്റ്റോക്സ്. ഇന്നലെ പരാജയപ്പെട്ടിരുന്നുവെങ്കില്‍ താന്‍ പിറ്റേന്ന് എന്ത് ചെയ്യുമെന്ന് തനിക്ക് നിശ്ചയമില്ലായിരുന്നു എന്നാല്‍ സ്റ്റോക്സ് പറഞ്ഞത് ഇന്ന് നേടാനായില്ലെങ്കില്‍ അടുത്ത വര്‍ഷം ടി20 ലോകകപ്പുണ്ടെന്നും അതില്‍ അവസരമുണ്ടാകുമെന്നുമാണ്.
ജോ റൂട്ടും മികച്ച പ്രോത്സാഹനമാണ് തന്നത്, പരാജയപ്പെട്ടിരുന്നുവെങ്കില്‍ അത് ലോകാവസാനമല്ലെന്ന് തനിക്കറിയാമായിരുന്നു. ഇവരെല്ലാം തന്നെ വിശ്വസിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ജോഫ്ര ആര്‍ച്ചര്‍ വ്യക്തമാക്കി.