ലക്ഷ്യം ആദ്യ ജയം, ശ്രീലങ്കയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍

Sports Correspondent

ശ്രീലങ്ക
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ഇരു ടീമുകളും തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് നിൽക്കുമ്പോള്‍ ഇന്ന് ആദ്യ ജയം ആണ് ഇരു ടീമുകളും ലക്ഷ്യം വയ്ക്കുന്നത്. മാറ്റങ്ങളില്ലാതെയാണ് ഓസ്ട്രേലിയ മത്സരത്തിനിറങ്ങുന്നത്. അതേ സമയം ലങ്കന്‍ നിരയിൽ രണ്ട് മാറ്റമുണ്ട്.

ദസുന്‍ ഷനകയും മതീഷ പതിരനയും ഇന്നത്തെ മത്സരത്തിൽ പുറത്തിരിക്കുമ്പോള്‍ ചമികയും ലഹിരു കുമരയും കളത്തിലറങ്ങുന്നു. കുശൽ മെന്‍ഡിസ് ആണ് ശ്രീലങ്കയെ ഇന്ന് നയിക്കുന്നത്.

ശ്രീലങ്ക: Pathum Nissanka, Kusal Perera, Kusal Mendis(w/c), Sadeera Samarawickrama, Charith Asalanka, Dhananjaya de Silva, Chamika Karunaratne, Dunith Wellalage, Maheesh Theekshana, Lahiru Kumara, Dilshan Madushanka

ഓസ്ട്രേലിയ: Mitchell Marsh, David Warner, Steven Smith, Marnus Labuschagne, Josh Inglis(w), Glenn Maxwell, Marcus Stoinis, Mitchell Starc, Pat Cummins(c), Adam Zampa, Josh Hazlewood