ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പാകിസ്ഥാൻ വെറ്ററൻ ഓൾ റൗണ്ടർ ഷൊഹൈബ് മാലിക്. ഇന്ന് നടന്ന ബംഗ്ളദേശിനെതിരായ ലോകകപ്പ് മത്സരത്തിന് ശേഷമാണ് മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്. മത്സരത്തിൽ ബംഗ്ളദേശിനെതിരെ പാകിസ്ഥാൻ 94 റൺസിന് ജയിച്ചെങ്കിലും സെമി കാണാതെ പുറത്തായിരുന്നു. ടി20 മത്സരങ്ങളിൽ താരം തുടർന്നും കാളികുമെന്നാണ് കരുതപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് 2015ൽ തന്നെ ഷൊഹൈബ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
Today I retire from One Day International cricket. Huge Thank you to all the players I have played with, coaches I have trained under, family, friends, media, and sponsors. Most importantly my fans, I love you all#PakistanZindabad 🇵🇰 pic.twitter.com/zlYvhNk8n0
— Shoaib Malik 🇵🇰 (@realshoaibmalik) July 5, 2019
1999ൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിലാണ് ഷൊഹൈബ് മാലിക് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്.പാകിസ്ഥാൻ വേണ്ടി 287 മത്സരങ്ങൾ കളിച്ച മാലിക് 7534 റൺസ് നേടിയിട്ടുണ്ട്. 158 വിക്കറ്റുകളും ഈ കലയാളവിൽ നേടിയിട്ടുണ്ട്. ഏകദിന മത്സരങ്ങൾക്ക് പുറമെ 35 ടെസ്റ്റുകളും മാലിക് കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 1898 റൺസാണ് മാലികിന്റെ സമ്പാദ്യം. പാക്കിസ്ഥാന് വേണ്ടി 111 ടി20 മത്സരങ്ങൾ കളിച്ച മാലിക് 2263 റൺസും ടി20യിൽ നേടിയിട്ടുണ്ട്.