രോഹിതിന്റെ ബാറ്റിംഗ് ബാക്കിയുള്ളവർക്ക് കളി എളുപ്പമാക്കുന്നു എന്ന് കെ എൽ രാഹുൽ

Newsroom

Picsart 23 10 19 22 38 08 658
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അറ്റാക്കിങ് ബാറ്റിംഗ് ബാക്കിയുള്ളവർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു എന്ന് കെ എൽ രാഹുൽ‌. ബംഗ്ലാദേശിന് എതിരായ വിജയത്തിനു ശേഷം സംസാരിക്കുക ആയിരുന്നു രാഹുൽ. ഇന്നലെ 40 പന്തിൽ 2 സിക്‌സും 7 ബൗണ്ടറിയും സഹിതം 48 റൺസാണ് ശർമ നേടിയത്.

രാഹുൽ 23 10 12 23 11 54 577

“ബൗളർമാരെ വീഴ്ത്താൻ ആഗ്രഹിക്കുന്ന രോഹിത് ആ ചിന്താഗതിയിൽ നിന്ന് മാറുമെന്ന് ഞാൻ കരുതുന്നില്ല. അവൻ നല്ല ടച്ചിലാണ്. വർഷങ്ങളായി അവൻ ഒരു മികച്ച കളിക്കാരനാണ്, അവന്റെ ഇന്നിംഗ്‌സ് എങ്ങനെ പേസ് ചെയ്യണമെന്ന് അവനറിയാം.” രാഹുൽ പറഞ്ഞു.

“പിന്നെ പവർപ്ലേയിൽ നിങ്ങൾക്ക് അത്തരം കളിക്കാർ ഉള്ളപോൾ, മധ്യനിരയിൽ അത് ഞങ്ങൾക്ക് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാകും. പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഞങ്ങൾ ചെയ്സ് ചെയ്യ്മ്പോൾ രോഹിത് നൽകിയ തുടക്കം ഏറെ സഹായിച്ചു‌. 151 160 പന്തിൽ 60 റൺസ് നേടുക എന്നതായിരുന്നു ഇന്നലെ താൻ ഇറങ്ങുമ്പോൾ മുന്നിൽ ഉണ്ടായിരുന്നത്‌. അദ്ദേഹം ഞങ്ങളുടെ ജോലി കുറച്ചുകൂടി എളുപ്പമാക്കുകയാണ് ” രാഹുൽ പറഞ്ഞു.