“ലോകകപ്പ് ടീമിൽ എത്താവർക്ക് നിരാശയുണ്ടാകും, മുമ്പ് ഞാനും അത് അനുഭവിച്ചിട്ടുണ്ട്” – രോഹിത് ശർമ്മ

Newsroom

2023 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ ഉൾപ്പെടാത്തവർക്ക് നിരാശ ഉണ്ടാകും എന്നും അത്തരം നിരാശ മുമ്പ് ഞാനും അനുഭവിച്ചിട്ടുണ്ട് എന്നും ക്യാപ്റ്റൻ രോഹിത് ശർമ്മ. ലോകകപ്പ് ടീം തിരഞ്ഞെടുക്കുന്നത് ഒരു തരത്തിലും എളുപ്പമല്ലെന്നും രോഹിത് ശർമ്മ പറഞ്ഞു. 2011ൽ ലോകകപ്പ് ടീമിൽ രോഹിതിന് അവസരം കിട്ടിയിരുന്നില്ല.

Picsart 23 09 05 01 17 36 575

“അത്ഭുതങ്ങൾ ഒന്നും ഈ ടീമിൽ ഇല്ല, നിങ്ങൾക്ക് 15 പേരെ മാത്രമെ തിരഞ്ഞെടുക്കാൻ ആകൂ. ചിലർ നിരാശരാകും. ഞാനും അതിലൂടെ കടന്നുപോയിട്ടുണ്ട്, അത് എങ്ങനെ അനുഭവപ്പെടുന്നുവെന്ന് എനിക്കറിയാം.” രോഹിത് പറഞ്ഞു ‌

ഞങ്ങൾക്ക് മികച്ച ഓൾറൗണ്ട് ഓപ്‌ഷനുകൾ ഉണ്ട്, ഇത് ഞങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച 15 പേരാണ്,” രോഹിത് പത്രസമ്മേളനത്തിൽ പറഞ്ഞു.