ലോകകപ്പ് സ്ക്വാഡിനു വേണ്ട 15 താരങ്ങളെ കണ്ടെത്തുക എളുപ്പമുള്ള കാര്യമാണെന്നാണ് ജനത്തിന്റെ വിചാരമെന്നും എന്നാല്‍ അതല്ല സംഭവമെന്നും വളരെയേറെ സമ്മര്‍ദ്ദമുള്ള കാര്യമാണ് ഇതെന്നും അഭിപ്രായപ്പെട്ട് പാക് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹക്ക്. ടീം സെലക്ഷന്‍ എന്നും ദുഷ്കരമായ കാര്യമാണ്. പാക്കിസ്ഥാനില്‍ പ്രത്യേകിച്ച് ലോകകപ്പിനു വേണ്ടി ഫാസ്റ്റ് ബൗളര്‍മാരെ തിരഞ്ഞെടുക്കുക എന്നത് അതിനെക്കാള്‍ ശ്രമകരമാണെന്നും ഇന്‍സമാം പറഞ്ഞു.
മുഹമ്മദ് അമര്‍, ജുനൈദ് ഖാന്‍, ഉസ്മാന്‍ ഷിന്‍വാരി എന്നിങ്ങനെ മികച്ച താരങ്ങള്‍ ടീമിലുള്ളപ്പോള്‍ ടീം തിരഞ്ഞെടുപ്പ് കൂടുതല്‍ പ്രയാസകരമാണെന്നും ഇന്‍സമാം പറഞ്ഞു. അതേ സമയം പ്രാഥമിക സ്ക്വാഡില്‍ മൂന്ന് മാറ്റങ്ങളാണ് പാക്കിസ്ഥാന്‍ വരുത്തിയത്. ജുനൈദ് ഖാനും ഫഹീം അഷ്റഫും ഒഴിവാക്കപ്പെട്ടപ്പോള്‍ മുഹമ്മദ് അമീറും വെറ്ററന്‍ താരം വഹാബ് റിയാസും ടീമിലേകേ്ക് തിരികെ എത്തി.