പാക്കിസ്ഥാന് ലോകകപ്പ് സെമിയില്‍ കടക്കുവാന്‍ ആകാത്തതില്‍ ക്ഷമ പറയേണ്ട ഒരാവശ്യവുമില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഞങ്ങള്‍ തീവ്രമായി ശ്രമിച്ച ശേഷമാണ് മടങ്ങുന്നത്. അതും രണ്ടും-നാലും പോയിന്റുമായല്ല, പതിനൊന്ന് പോയിന്റ് നേടിയാണ് ടീമിന്റെ മടക്കം. ആദ്യ 5 മത്സരങ്ങളില്‍ ടീമിന്റെ പ്രകടനം അത്ര നല്ലതായിരുന്നില്ലതെന്ന് സമ്മതിക്കുന്നു, എന്നാല്‍ വിമര്‍ശകര്‍ പറയുന്നത്ര മോശം പ്രകടനമല്ലായിരുന്നു ടീമിന്റേതെന്ന് പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞു.
പാക്കിസ്ഥാനെ പിന്തുണച്ച എല്ലാ ആരാധകര്‍ക്കും നന്ദി അര്‍പ്പിക്കുന്നു എന്ന് പറഞ്ഞു. തനിക്കെതിരെ മാത്രമല്ല ടീമിലെ മറ്റു താരങ്ങള്‍ക്കും ചിലരില്‍ നിന്ന് മോശം അനുഭവം ഉണ്ടായി, അവയെല്ലാം ടീം മാനേജ്മെന്റിനോട് തങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ നായകന്‍ പറഞ്ഞു. എന്നിരുന്നാലും ഈ സംഭവങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഏറെ ആരാധകര്‍ തങ്ങളുടെ കളികളെ പിന്തുണയ്ക്കുവാന്‍ ഗ്രൗണ്ടിലെത്തിയിരുന്നു. അതിന് താന്‍ നന്ദി അറിയിക്കുന്നു എന്നും സര്‍ഫ്രാസ് പറഞ്ഞു.