ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായത് മധ്യനിരയുടെ പ്രകടനമെന്ന് പറഞ്ഞഅ ടീം കോച്ച് രവി ശാസ്ത്രി. ഫൈനലില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നതാണ് ടീമിന് തിരിച്ചടിയായതെങ്കിലും ടൂര്‍ണ്ണമെന്റിലുടനീളം ഇന്ത്യയ്ക്ക് തലവേദനയായത് മധ്യനിരയായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് മധ്യനിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുവാനാകുന്ന ഒരു താരത്തെ ലഭിച്ചില്ലെന്ന് ഇന്ത്യന്‍ മുഖ്യ കോച്ച് പറഞ്ഞു.
സന്നാഹ മത്സരങ്ങള്‍ക്ക് ശേഷം നാലാം നമ്പറില്‍ കെഎല്‍ രാഹുലിനെ ഇന്ത്യ പരീക്ഷിച്ചുവെങ്കിലും ശിഖര്‍ ധവാന്റെ പരിക്ക് താരത്തെ ഓപ്പണര്‍ ആയി പരീക്ഷിക്കുവാന്‍ കാരണമായി എന്ന് ശാസ്ത്രി പറഞ്ഞു. രാഹുലിനെ മധ്യനിരയില്‍ ഉപയോഗിക്കാമായിരുന്നുവെങ്കിലും ധവാന്റെ പരിക്കാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതെന്ന് ശാസ്ത്രി പറഞ്ഞു. ഇതിന് ശേഷം വിജയ് ശങ്കറിന് പരിക്കേറ്റതും തങ്ങളുടെ നിയന്ത്രണത്തിലെ കാര്യമല്ലായിരുന്നവെന്ന് ശാസ്ത്രി വ്യക്തമാക്കി.