40 പന്തിൽ സെഞ്ച്വറി അടിച്ച് മാക്സ്‌വെൽ, ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ

Newsroom

Picsart 23 10 25 18 03 33 352
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 399 റൺസ് നേടി. 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ആണ് ഓസ്ട്രേലിയ 399 റൺസ് എടുത്തത്. വലിയ സ്കോറിലേക്ക് ഓസ്ട്രേലിയ പോകില്ല എന്നാണ് കരുതിയിരുന്നത് എങ്കിലും അവസാനം ആഞ്ഞടിച്ച മാക്സ്‌വെൽ ഓസ്ട്രേലിയയെ 400 എന്ന വിജയലക്ഷ്യം ഉയർത്താൻ സഹായിച്ചു.

ഓസ്ട്രേലിയ 23 10 25 17 43 26 219

ഓസ്ട്രേലിയക്ക് ആയി ഓപ്പണർ വാർണർ ഇന്ന് സെഞ്ച്വറി ആയി തിളങ്ങി. വാർണർ 93 പന്തിൽ നിന്ന് 104 റൺ എടുത്തു. 3 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു വാർണറിന്റെ ഇന്നിംഗ്സ്. 71 റൺസ് നേടിയ സ്മിത്ത്, 62 റൺസ് നേടിയ ലബുഷാനെ എന്നിവരും ബാറ്റു കൊണ്ട് തിളങ്ങി.

അവസാനം മാക്സ്‌വെൽ വെടിക്കട്ടും കാണാൻ ആയി. 40 പന്തിൽ സെഞ്ച്വറി നേടി ലോകകപ്പിലെ വേഗതയേറിയ സെഞ്ച്വറി മാക്സ്‌വെൽ തന്റെ പേരിലക്കി. 44 പന്തിൽ നിന്ന് മാക്സ്‌വെൽ 106 റൺസ് നേടി. 8 സിക്സും 9 ഫോറും മാക്സ്‌വെൽ അടിച്ചു ‌