വിരാട് കോഹ്ലി സെൽഫിഷ് ആണെന്ന് വിമർശനങ്ങളെ പ്രതിരോധിച്ച് വെങ്കിടേഷ് പ്രസാദ് രംഗത്ത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്നലെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മാച്ച് വിന്നിംഗ് സെഞ്ചുറി നേടാൻ കോഹ്ലിക്ക് ആയിരുന്നു. എന്നാൽ കോഹ്ലി ടീമിനായല്ല സെഞ്ച്വറിക്ക് ആയാണ് കളിച്ചത് എന്ന് പാകിസ്താൻ താരം ഹഫീസ് വിമർശനം ഉയർത്തിയിരുന്നു. ഇതിനെതിരെ മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ വെങ്കിടേഷ് പ്രസാദ് ആഞ്ഞടിച്ചു.
“വിരാട് കോഹ്‌ലിയെക്കുറിച്ചുള്ള രസകരമായ വാദങ്ങൾ കേൾക്കുന്നു. അദ്ദേഹം സ്വാർത്ഥനാണെന്നും വ്യക്തിപരമായ നാഴികക്കല്ലുകളിൽ ആണ് ശ്രദ്ധ എന്നും. അതെ കോഹ്‌ലി സ്വാർത്ഥനാണ്, നൂറുകോടി ജനങ്ങളുടെ സ്വപ്നം പിന്തുടരാൻ തക്ക സ്വാർത്ഥനാണ്, ഇത്രയധികം നേട്ടങ്ങൾ നേടിയിട്ടും മികവിനായി പരിശ്രമിക്കാൻ തക്ക സ്വാർത്ഥനാണ്, പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ തക്ക സ്വാർത്ഥനാണ്, തന്റെ ടീമിന്റെ വിജയം ഉറപ്പാക്കാൻ തക്ക സ്വാർത്ഥനാണ്. അതെ, കോലി സ്വാർത്ഥനാണ്.” പ്രസാദ് ട്വിറ്ററിൽ ഇത്തിരി സർക്കാസത്തോടെ കുറിച്ചു.