ലോകകിരീടെത്താനുള്ള ഭാഗ്യം ഇന്ത്യക്ക് ഒപ്പം ഫൈനലിൽ ഇല്ലായിരുന്നു എന്ന് മുൻ പാകിസ്താൻ താരം അക്തർ. എല്ലാ ടീമുകളെയും തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയതെന്നും എന്നാൽ ഫൈനലിൽ അതാവർത്തിക്കാൻ സാധിച്ചില്ലെന്നും തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച അക്തർ പറഞ്ഞു.

“ഇന്ത്യ മറ്റെല്ലാ ടീമുകളെയും തകർത്താണ് ഫൈനലിലെത്തിയത്. നിർഭാഗ്യവശാൽ, ഫൈനലിൽ അവരുടെ ആ പ്രകടനം ആവർത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. കഴിഞ്ഞ 12 വർഷത്തിനിടെ പലതവണ ട്രോഫി നേടുന്നതിന് അടുത്ത് എത്തിയെങ്കിലും അവർക്ക് അത് നേടാനായില്ല,” അക്തർ പറഞ്ഞു.
“ഏറ്റവും കൂടുതൽ റൺസ് നേടിയ കോഹ്‌ലി ഉൾപ്പെട്ട ഏറ്റവും മികച്ച ബാറ്റിംഗ് ഇന്ത്യയ്ക്കുണ്ട്, ഷമി ഏറ്റവും കൂടുതൽ വിക്കറ്റും വീഴ്ത്തി. പക്ഷേ, ഭാഗ്യം അവർക്ക് അനുകൂലമായിരുന്നില്ല. വലിയ മത്സരങ്ങളിൽ എങ്ങനെ കളിക്കണം എന്ന് ഓസ്‌ട്രേലിയക്ക് അറിയാം. ഓസ്‌ട്രേലിയയുടെ സമീപനം നല്ലതാണെന്നും ഇന്ത്യയുടെ സമീപനം അൽപ്പം ഭയന്നു കൊണ്ടുള്ളതായിരുന്ന് എന്ന് എനിക്ക് തോന്നി” അക്തർ കൂട്ടിച്ചേർത്തു














