ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പ് 2024ൽ മത്സരിക്കുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് (യുഎഇ) പുറപ്പെട്ടു.
കഴിഞ്ഞ ടൂർണമെൻ്റുകളിൽ ശക്തമായ പ്രകടനങ്ങൾ നടത്തിയ ഇന്ത്യ ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. 2023 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പതിപ്പിൽ, സെമി ഫൈനലിൽ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയോട് തോറ്റായിരുന്നു ഇന്ത്യ പുറത്തായത്.
ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരായ വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ തോറ്റതിന് ശേഷം ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല.
2024-ലെ വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം:
- ഹർമൻപ്രീത് കൗർ (സി)
- സ്മൃതി മന്ദാന
- ഷഫാലി വർമ
- ദീപ്തി ശർമ്മ
- ജെമിമ റോഡ്രിഗസ്
- റിച്ച ഘോഷ്
- യാസ്തിക ഭാട്ടിയ (ഫിറ്റ്നസിന് വിധേയമായി)
- പൂജ വസ്ത്രകർ
- അരുന്ധതി റെഡ്ഡി
- രേണുക സിംഗ് താക്കൂർ
- ദയാലൻ ഹേമലത
- ആശാ ശോഭന
- രാധാ യാദവ്
- ശ്രേയങ്ക പാട്ടീൽ
- സജന സജീവൻ