പാകിസ്താന് ഇന്ത്യയുടെ വക എട്ടിന്റെ പണി!! ലോകപ്പിൽ എട്ടാം ജയം

Newsroom

Picsart 23 10 14 19 09 03 334
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിൽ ഇന്ത്യയുടെ മുന്നിൽ പതറുന്ന പതിവ് പാകിസ്താൻ ഇന്നും തെറ്റിച്ചില്ല. ഇന്ന് അഹമ്മദബാദിൽ ഏറ്റ പരജയം പാകിസ്താൻ ഇന്ത്യയോട് ലോകകപ്പിൽ തോൽക്കുന്ന എട്ടാം മത്സരമായി. ഏകദിന ലോകകപ്പിൽ ഒരിക്കൽ പോലും വിജയിക്കാൻ പാകിസ്താനായിട്ടില്ല. ഇന്ന് പാകിസ്താനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. പാകിസ്താൻ ഉയർത്തിയ 192 എന്ന വിജയ ലക്ഷ്യം 30.3 ഓവറിലേക്ക് ഇന്ത്യ മറികടന്നു.

ഇന്ത്യ 23 10 14 16 56 55 380

മുഹമ്മദ് അസറുദ്ദീൻ ക്യാപ്റ്റൻ ആയിരിക്കെ 1992, 1996, 1999 ലോകകപ്പുകളിൽ പാകിസ്താൻ ഇന്ത്യയോട് തോറ്റിരുന്നു‌. സൗരവ് ഗാംഗുലി ക്യാപ്റ്റൻ ആയ 2003 ലോകകപ്പിലും പാകിസ്താൻ ഇന്ത്യയോട് തോറ്റു. ധോണി നയിച്ച 2011ലെയും 2015ലെയും ടീമുകളും പാകിസ്താനെ പരാജയപ്പെടുത്തി. അവസാന ലോകകപ്പിൽ കോഹ്ലിയുടെ ഇന്ത്യയും പാകിസ്താനു മേൽ ആധിപത്യം തുടർന്നു. ഇപ്പോൾ രോഹിതിന്റെ ഇന്ത്യ കൂടെ വിജയിച്ചതോടെ പാകിസ്താന്റെ ഒരു ജയത്തിനായുള്ള കാത്തിരിപ്പ് നീളും എന്ന് ഉറപ്പായി‌.