ഇന്ത്യക്കെതിരായ മത്സരത്തിൽ ഹാഷിം ആംല തിരിച്ചെത്തും

Jyotish

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം ഹാഷിം ആംല ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ തിരിച്ചെത്തും. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിനിടെയാണ് ആംലക്ക് പരിക്കേറ്റത്. അതുകൊണ്ടു തന്നെ പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ആംല കളിച്ചിരുന്നില്ല.

ആംലയ്ക്ക് പകരം ദക്ഷിണാഫ്രിക്കൻ ടീമിൽ ഡേവിഡ് മില്ലറാണ് സ്ഥാനം പിടിച്ചത്. 104 റൺസിന്റെ വമ്പൻ പരാജയമേറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഇന്നത്തെ മത്സരം സുപ്രധാനമാണ്. സതാംപ്ടറ്റണിൽ ജൂൺ 5. നാണു ഇന്ത്യക്കെതിരായ ദക്ഷിണാഫ്രിക്കയുടെ മത്സരം നടക്കുക.