ടോട്ടൻഹാമിനൊപ്പം തുടരുമെന്ന് സൂചനകൾ നൽകി പൊചടീനോ

- Advertisement -

ടോട്ടൻഹാമിന്റെ പരിശീലകൻ പോചടീനോ ക്ലബിൽ തുടരുമെന്ന് സൂചന നൽകി. ഇന്നലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനോട് പരാജയപ്പെട്ട ശേഷം മാധ്യമങ്ങളെ കണ്ട പോചടീനോ സ്പർസ് ഫൈനലിൽ എത്തിയത് വലിയ നേട്ടമാണെന്ന് പറഞ്ഞു. അവസാന അഞ്ചു വർഷത്തെ വ്യക്തമായ പ്ലാനിങ്ങാണ് ക്ലബിനെ ചരിത്രത്തിലെ ആദ്യ ഫൈനലിൽ എത്തിച്ചത് എന്ന് പോചടീനോ പറഞ്ഞു‌ ഇത് ഇനിയും ആവർത്തിക്കുകയാണ് തന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

ഈ ഫൈനലിലെ നിരാശ താരങ്ങളുമായി സംസാരിച്ചാൽ മാറുമെന്നും ഇവിടെ നിന്ന് മുന്നോട്ട് മാത്രമേ സ്പർസിന് പോകാൻ ആവുകയുള്ളൂ എന്നും പോചടീനോ പറഞ്ഞു. ഉടൻ തന്നെ തിരികെ ഒരു ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കൂടെ എത്താൻ ആകുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ക്ലബ് വിടുമെന്ന് സൂചനകൾ നൽകിയ പോചടീനോയുടെ ഇപ്പോഴത്തെ വാക്കുകൾ സ്പർസ് ആരാധകർക്കും ആശ്വാസം നൽകും.

കഴിഞ്ഞ സീസണിൽ ഒരു സൈനിംഗ് പോലും നടത്താതിരുന്ന ടോട്ടൻഹാമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച പോചടീനീയ്ക്ക് വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ട്.

Advertisement