വലിയ മാറ്റവുമായി ഇംഗ്ലണ്ട്, ഹാരി ബ്രൂക്ക് ലോകകപ്പ് ടീമിൽ എത്തി

Newsroom

Picsart 23 09 17 21 58 04 324
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് ഹാരി ബ്രൂക്കിനെ അവരുടെ ക്രിക്കറ്റ് ലോകകപ്പ് ടീമിലേക്ക് ചേർത്തു. നേരത്തെ സാധ്യത ടീമിൽ ബ്രൂക്ക് ഇടം നേടിയിരുന്നില്ല. ഓപ്പണറായ ജേസൺ റോയ് ടീമിൽ നിന്ന് പുറത്തായി പകരം ബ്രൂക്കിനെ ടീമിലേക്ക് ഉൾപ്പെടുത്തുക ആയിരുന്നു. ഫിറ്റ്നസ് പ്രശ്നങ്ങൾ ആണ് റോയ് ടീമിൽ നിന്ന് പുറത്താകാൻ കാരണം.

ഇംഗ്ലണ്ട് 23 09 17 21 58 18 515

ഇംഗ്ലണ്ടിനായി അവസാന മത്സരങ്ങളിൽ നല്ല പ്രകടനം കാഴ്ചവെച്ചിട്ടില്ല എങ്കിലും ഇംഗ്ലണ്ട് ബ്രൂക്കിൽ വിശ്വാസം അർപ്പിക്കുകയായിരുന്നു. 2019 ലോകകപ്പിലെ ഇംഗ്ലീഷ് വിജയത്തിൽ പ്രധാന പങ്കുവഹിച്ച റോയ് ടീമിൽ നിന്ന് പുറത്താകും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പരിക്ക് മാറി എത്തുന്ന ആദിൽ റഷീദ് മാർക്ക് വുഡ് എന്നിവരും ഇംഗ്ലണ്ടിന്റെ അവസാന 15 അംഗ ടീമിൽ ഉണ്ട്. മ്

England ODI WORLD CUP SQUAD
Jos Buttler (captain), Moeen Ali, Gus Atkinson, Jonny Bairstow, Harry Brook, Sam Curran, Liam Livingstone, Dawid Malan, Adil Rashid, Joe Root, Ben Stokes, Reece Topley, David Willey, Mark Wood, Chris Woakes