തന്റെ ഫോമില്‍ ഏറെ സന്തോഷം, അവശേഷിക്കുന്ന മത്സരങ്ങളിലും ഇത് തുടരുമെന്ന് പ്രതീക്ഷ

Sports Correspondent

തന്റെ ഫോമില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോ. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ശതകം നേടി ജോണി ബൈര്‍സ്റ്റോ തന്റെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. രണ്ട് അനിവാര്യ വിജയം നേടി സെമി ഉറപ്പാക്കിയതില്‍ വളരെ സന്തോഷമുണ്ടെന്നും ആഴ്ചകളുടെ പരിശ്രമത്തിന് ആദ്യ ഫലം ലഭിച്ചതായി തോന്നുന്നുവെന്നും ബൈര്‍സ്റ്റോ പറഞ്ഞു.

തന്റെ ഫോം സെമിയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബൈര്‍സ്റ്റോ പറഞ്ഞ്. 2-3 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പൂര്‍ണ്ണ സജ്ജരായി സെമിയ്ക്കായി ടീം ഒരുങ്ങുമെന്നും ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം തന്റെ ഭാഗത്ത് നിന്നും ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് ബൈര്‍സ്റ്റോ പ്രതീക്ഷ പുലര്‍ത്തി.