വിജയത്തോടെ അവസാനിപ്പിക്കാനായതില്‍ സന്തോഷം, ലോകകപ്പില്‍ ഒട്ടനവധി ക്ലോസ് മാച്ചുകള്‍ നേരിട്ട ടീമാണ് വിന്‍ഡീസ്

Sports Correspondent

ലോകകപ്പില്‍ വിജയത്തോടെ അവസാനിക്കാനായത് നല്ല കാര്യമാണെന്ന് പറഞ്ഞ് ജേസണ്‍ ഹോള്‍ഡര്‍. ഈ ടൂര്‍ണ്ണമെന്റില്‍ കുറേയെറെ ഒപ്പത്തിനൊപ്പം നിന്ന പോരാട്ടങ്ങള്‍ കളിച്ച ടീമാണ് വിന്‍ഡീസ്. ഇന്നത്തെ മത്സരത്തില്‍ ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയര്‍ന്നുവെന്നും ഹോള്‍ഡര്‍ പറഞ്ഞു. തുടക്കത്തില്‍ എവിന്‍ ലൂയിസ്-ഷായി ഹോപ് കൂട്ടുകെട്ടും ഇന്നിംഗ്സിന്റെ അവസാനത്തില്‍ നിക്കോളസ് പൂരനും തനിക്കും മികച്ച രീതിയില്‍ ബാറ്റ് വീശാനായി എന്ന് ജേസണ്‍ ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്ഥാനും മികച്ച പ്രകടനം പുറത്തെടുക്കുവാനായെങ്കിലും മത്സരത്തിന്റെ അവസാനത്തില്‍ വിന്‍ഡീസ് ശക്തമായ തിരിച്ചുവരവ് നടത്തി വിജയത്തോടെ ടൂര്‍ണ്ണമെന്റില്‍ നിന്ന് മടങ്ങുവാനായി എന്നും ജേസണ്‍ ഹോള്‍ഡര്‍ കൂട്ടിചേര്‍ത്തു.