ഉദ്ഘാടന മത്സരത്തിലെ വിജയത്തുടക്കം സാധാരണയിലും ഏറെ സന്തോഷം നല്‍കുന്നു

Sports Correspondent

ഏറെ പ്രാധാന്യമുള്ള ലോകകപ്പിന്റെ ഉദ്ഘാടന മത്സരം വിജയിച്ച് തുടങ്ങാനായത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. വിചാരിച്ച രീതിയില്‍ ബാറ്റ് ചെയ്യാനായില്ലെങ്കിലും മികച്ച സ്കോറിലേക്ക് ടീം നീങ്ങിയെന്നത് മത്സരത്തിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ടീമിനു ഏറെ ആത്മവിശ്വാസം പകര്‍ന്നുവെന്നും ഓയിന്‍ മോര്‍ഗന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതിലേക്ക് ടീമിനെ എത്തിച്ചത് ടീം പുറത്തെടുത്ത പക്വതയും സ്മാര്‍ട്ട് ക്രിക്കറ്റുമാണെന്ന് മോയിന്‍ സമ്മതിച്ചു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ടീമംഗങ്ങള്‍ സ്വായത്തമാക്കിയ അനുഭവസമ്പത്താണ് ഈ പിച്ചില്‍ പടപൊരുതി മികച്ച സ്കോറിലേക്ക് നയിച്ചതെന്നും താന്‍ ടീമിന്റെ പ്രകടനത്തില്‍ വളരെ അധികം സംതൃപ്തനാണെന്നും ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു.