വെസ്റ്റിൻഡീസിനെതിരായ ലോകകപ്പ് മത്സരം ആധികാരികമായി ജയിച്ചെങ്കിലും ഇംഗ്ലണ്ടിന് പരിക്ക് തിരിച്ചടി. ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗനും ജേസൺ റോയുമാണ് പരിക്കേറ്റത് കളം വിട്ടത്. ഈ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപെടുന്ന ഇംഗ്ലണ്ടിന് താരങ്ങളുടെ പരിക്ക് കനത്ത തിരിച്ചടിയാണ്.
ഇരു താരങ്ങളും ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ഫീൽഡ് ചെയുന്ന സമയത്ത് ഗ്രൗണ്ട് വിട്ടിരുന്നു. 2 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 213 റൺസ് എന്ന ലക്‌ഷ്യം ഇംഗ്ലണ്ട് മറികടന്നതോടെ ഇവരുടെ സേവനം ബാറ്റിങ്ങിന്റെ സമയത്ത് ഇംഗ്ലണ്ടിന് വേണ്ടിവന്നിരുന്നില്ല. മത്സരത്തിൽ സെഞ്ചുറി നേടിയ ജോ റൂട്ടിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കിയത്.
കഴിഞ്ഞ ദിവസം ബംഗ്ളദേശിനെതിരെ 153 റൺസ് എടുത്ത ജേസൺ റോയ് ടൂർണമെന്റിൽ മികച്ച ഫോമിലായിരുന്നു. താരത്തിന് ഹാംസ്ട്രിങ് പരിക്കാണ് ഏറ്റതെന്ന് ക്യാപ്റ്റൻ മോർഗൻ അറിയിച്ചിരുന്നു. നേരത്തെ ഹാംസ്ട്രിങ് ഇഞ്ചുറി കാരണം ജേസൺ റോയ് 7 ആഴ്ചയോളം ടീമിൽ നിന്ന് പുറത്തായിരുന്നു. അടുത്ത ദിവസം സ്കാനിങ്ങിന് ശേഷം മാത്രമേ ഇരു താരങ്ങളുടെയും പരിക്കിന്റെ വ്യപ്തി വ്യക്തമാവു.