ന്യൂസിലാണ്ടിനെതിരെ വിജയം അനിവാര്യമായ മത്സരത്തില്‍ ടോ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. ഇത് തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സമാണെന്നും ഇന്ത്യയ്ക്കെതിരെ നേടിയ വിജയം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു എന്നും ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു. ഇന്ത്യയ്ക്കെതിരെ ജയിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് എത്തുന്നത്. അതെ സമയം ന്യൂസിലാണ്ട് നിരയില്‍ പരിക്കേറ്റ ലോക്കി ഫെര്‍ഗൂസണ് പകരം മാറ്റ് ഹെന്‍റി തിരികെ ടീമിലേക്ക് എത്തുന്നു. ഇഷ് സോധിയ്ക്ക് പകരം ടിം സൗത്തിയെ ഉള്‍പ്പെടുത്തി ന്യൂസിലാണ്ട് തങ്ങളുടെ പേസ് ബൗളിംഗിനെ കൂടുതല്‍ ശക്തരാക്കിയിട്ടുണ്ട്.
ലോകകപ്പ് സെമിയില്‍ ആരൊക്കെ കയറുമെന്നതിന്റെ വ്യക്തത വരുവാന്‍ ഏതാനും മണിക്കൂറുകള്‍ കൂടി മാത്രം. ന്യൂസിലാണ്ടിനെതിരെ ഇന്ന് ഇംഗ്ലണ്ട് ജയം നേടിയാല്‍ ലോകകപ്പ് സെമി സ്ഥാനം ടീമിന് ഉറപ്പിക്കാം. അതേ സമയം ഇംഗ്ലണ്ടിന്റെ തോല്‍വിയാഗ്രഹിക്കുകയാകും പാക്കിസ്ഥാന്‍. കാരണം ഇന്ന് ന്യൂസിലാണ്ട് പരാജയപ്പെട്ടാലും ന്യൂസിലാണ്ടിനെ റണ്‍ റേറ്റില്‍ മറികടക്കുക പാക്കിസ്ഥാന് ശ്രമകരമായ ദൗത്യമാകും. ബംഗ്ലാദേശിനെ പാക്കിസ്ഥാന്‍ പരാജയപ്പെടുത്തുന്ന പക്ഷം പാക്കിസ്ഥാനും ന്യൂസിലാണ്ടും ജയങ്ങളുടെ എണ്ണത്തില്‍ ഒപ്പമെത്തുകയും പിന്നീട് റണ്‍റേറ്റ് കണക്കാക്കിയുമായും സെമി സ്ഥാനം ആര്‍ക്കെന്ന് നിശ്ചയിക്കുക.
ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്
ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗപ്ടില്‍, ഹെന്‍റി നിക്കോളസ്, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ടോം ലാഥം, കോളിന്‍ ഡി ഗ്രാന്‍ഡോം, ജെയിംസ് നീഷം, മിച്ചല്‍ സാന്റനര്‍, ടിം സൗത്തി, മാറ്റ് ഹെന്‍റി, ട്രെന്റ് ബോള്‍ട്ട്