ലോകകപ്പിൽ റെക്കോർഡിട്ട് ഷാകിബ് അൽ ഹസൻ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യക്കെതിരായ നിർണായക മത്സരത്തിൽ ബംഗ്ളദേശ് തോറ്റെങ്കിലും മത്സരത്തിൽ ലോകകപ്പ് റെക്കോർഡ് സൃഷ്ടിച്ച് ബംഗ്ളദേശ് താരം ഷാകിബ് അൽ ഹസൻ. മത്സരത്തിൽ 74 പന്തിൽ നിന്ന് ഷാകിബ് 66 റൺസ് എടുത്തിരുന്നു. ഇതോടെ ഒരു ലോകകപ്പിൽ 10 വിക്കറ്റും 500 റൺസും നേടിയ ആദ്യ താരമായി മാറിയിരിക്കുകയാണ് ഷാകിബ് അൽ ഹസൻ.

മത്സരത്തിൽ ബൗൾ ചെയ്ത ഷാകിബ് 10 ഓവറിൽ വെറും 41 റൺസ് വിട്ടു കൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. റിഷഭ് പന്തിന്റെ വിക്കറ്റ് ആണ് ഷാക്കിബ് വീഴ്ത്തിയത്. ടൂർണമെന്റിൽ  ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഷാകിബ് അൽ ഹസൻ. 542 റൺസാണ് താരം നേടിയത്. 544 റൺസ് നേടിയ രോഹിത് ശർമയാണ് ഈ പട്ടികയിൽ ഒന്നാമത്. കൂടാതെ 11 വിക്കറ്റും താരം ഈ ലോകകപ്പിൽ വീഴ്ത്തിയിട്ടുണ്ട്.  ഈ ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ സെഞ്ചുറി നേടിയ ഷാകിബ് അഫ്ഗാനിസ്ഥാനെതിരെ 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു.

2007ലെ ലോകകപ്പിൽ ന്യൂസിലാൻഡ് താരം സ്കോട്ട് സ്റ്റൈറിസ് ഒരു ലോകകപ്പിൽ 10 വിക്കറ്റും 499 റൺസും എടുത്തിരുന്നു. ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശിന്റെ അവസാന മത്സരം വെള്ളിയാഴ്ച പാകിസ്ഥാനെതിരെയാണ്.