ലോകകപ്പിൽ ബാറ്റിങ്ങിലെ തന്റെ മെല്ലെപോക്കിന് ധോണി ധാരാളം പഴി കേട്ടുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ 2016 മുതൽ സ്പിൻ ബൗളർമാർക്കെതിരെ സ്‌ട്രൈക് റേറ്റ് ഏറ്റവും കുറവുള്ള ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ ഒന്നാമത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ.
2016നു ശേഷം സ്പിന്നർമാക്കെതിരെ 500 പന്തുകൾ എങ്കിലും നേരിട്ടിട്ടുള്ള ബാറ്സ്മാന്മാരിൽ ഏറ്റവും മോശം സ്‌ട്രൈക് റേറ്റ് ഉള്ള താരമെന്ന നാണക്കേടാണ് ധോണിയുടെ പേരിൽ ആയിരിക്കുന്നത്. 61.58 മാത്രമാണ് ധോണിയുടെ സ്പിൻ ബൗളർമാർക്കെതിരെയുള്ള സ്‌ട്രൈക് റേറ്റ്.
സിംബാബ്‌വെയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ പിജെ മൂർ ആണ് രണ്ടാമതുള്ളത്. 62.8 ആണ് മൂറിന്റെ സ്‌ട്രൈക്ക് റേറ്റ്. അഫ്ഗാനിസ്താന്റെ ഹഷ്‌മത്തുള്ള ശഹീദി 64.29 എന്ന സ്‌ട്രൈക് റേറ്റുമായി മൂന്നാമതാണ്. അയര്ലന്റിറ്റിനെ ഗാരി വിൽസൻ നാലാമതും ഓസീസിന്റെ ട്രവിസ് ഹെഡ് അഞ്ചാമതും ആണ് പട്ടികയിൽ