കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഷാക്കിബ് മികച്ച രീതിയില്‍ ബാറ്റ് ചെയ്തപ്പോളും മധ്യനിരയില്‍ താരത്തിന് പിന്തുണ നല്‍കുവാന്‍ മറ്റ് താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് ബംഗ്ലാദേശിന് തിരിച്ചടിയായതെന്ന് പറഞ്ഞ് നായകന്‍ മഷ്റഫെ മൊര്‍തസ. വിക്കറ്റ് ബാറ്റിംഗിനും ബൗളിംഗിനും അനുകൂലമായതായിരുന്നു എന്നാല്‍ ഷാക്കിബിനൊപ്പം മറ്റ് താരങ്ങള്‍ വേണ്ടത്ര മികവ് പുറത്തെടുക്കാനാകാതെ പോയത് തിരിച്ചടിയായി.
ടൂര്‍ണ്ണമെന്റില്‍ ടീം മൂന്ന് മേഖലകളിലും മികച്ച് നിന്നു. എന്നാല്‍ ചില മത്സരങ്ങളില്‍ ബൗളിംഗും ഫീല്‍ഡിംഗും തിരിച്ചടിയായിട്ടുണ്ടെന്നത് സമ്മതിക്കുന്നു, അതേ സമയം ബാറ്റിംഗില്‍ ടീം ഏറെ മികച്ച നിന്നുവെന്നും മൊര്‍തസ പറഞ്ഞു. മുസ്തഫിസുര്‍ തന്റെ കരിയറിന്റെ തുടക്കം മുതല്‍ അപകടകാരിയായ ബൗളറാണ്, താരത്തിനെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പരിക്ക് അലട്ടുകയായിരുന്നുവെന്നും മൊര്‍തസ പറഞ്ഞു. അയര്‍ലണ്ട് പരമ്പരയിലെ തിരിച്ചവരവ് മുതല്‍ മുസ്തഫിസുര്‍ മികച്ച കളിയാണ് പുറത്തെടുക്കുന്നതെന്നും ബംഗ്ലാദേശ് ക്രിക്കറ്റിന് മുതല്‍ക്കൂട്ടാണ് താരമെന്നും നായകന്‍ വ്യക്തമാക്കി.
നാട്ടിലെത്തിയ ശേഷം തന്റെ കരിയറിനെക്കുറിച്ചുള്ള തീരുമാനം താന്‍ എടുക്കുമെന്നും മൊര്‍തസ സൂചിപ്പിച്ചു. ബംഗ്ലാദേശിന് ടൂര്‍ണ്ണമെന്റ് ജയിച്ച് അവസാനിപ്പിക്കുവാനുള്ള അവസരമുണ്ടായിരുന്നുവെങ്കിലും അത് ടീമിന് സാധിച്ചില്ല, എന്നാലും ടീം 100% ആത്മാര്‍ത്ഥതയോടെയാണ് ടൂര്‍ണ്ണമെന്റില്‍ ഇറങ്ങിയതെന്ന് മൊര്‍തസ വ്യക്തമാക്കി.