ലോകത്തെ മികച്ച ഫീൽഡർ ഒരു ഇന്ത്യൻ താരം – മൈക്കൽ ക്ലാർക്ക്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഇംഗ്ലണ്ടിൽ ക്രിക്കറ്റ് ലോകകപ്പ് പുരോഗമിക്കുകയാണ്. ഒരു ടീമിന്റെ ജയത്തിൽ ബൗളിംഗും ബാറ്റിംഗും പോലെ തന്നെ വളരെ സുപ്രധാനമാണ് ഫീൽഡിംഗും. മികച്ച ഫീൽഡർ ആരാണെന്ന ചോദ്യമുയർന്നതിനെ തുടർന്ന് ലോകകപ്പിലുള്ള പലതാരങ്ങളുടേയും പേരുയർന്നു വന്നു. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫെഫ് ഡു പ്ലെസിസ്‍, ഐഡൻ മാർക്രം എന്നിവരുടെ പേരുകൾ ഉയർന്നു വരികെയാണ് ബെൻ സ്റ്റോക്സ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വൺ ഹാന്റ് ക്യാച്ചുമായി വന്നത്.

എന്നാൽ ലോകകപ്പുയർത്തിയ മുൻ ആസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിന്റെ അഭിപ്രായത്തിൽ ലോകത്തിലെ മികച്ച ഫീൽഡർ ഈ താരങ്ങൾ ഒന്നുമല്ല. ഇന്ത്യൻ ഓൾ റൗണ്ടർ രവീദ്ര ജഡേജയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ എന്നാണ് ക്ലാർക്ക് പറയുന്നത്.

ഫീൽഡിങ്ങിലെ മികച്ച പ്രകടനം കൊണ്ട് മത്സരത്തിന്റെ ഗതി നിർണ്ണയിക്കനാവുന്ന താരമാണ് ജഡേജയെന്നും ക്ലാർക്ക് പറഞ്ഞു. ലോകകപ്പിനു മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ന്യൂസിലാന്റിനെതിരെ 54 റൺസെടുത്തിരുന്നു ജഡേജ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 9.3 ഓവർ എറിഞ്ഞ ജഡേജ 40 റൺസ് മാത്രം വിട്ട് കൊടുത്താണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.