പാക്കിസ്ഥാന്റെ അവസാന മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് ഷഹീന്‍ അഫ്രീദിയായിരുന്നു. തന്റെ 6 വിക്കറ്റ് നേട്ടത്തിലൂടെ ലോകകപ്പില്‍ ഒരു പാക്കിസ്ഥാന്‍ ബൗളറുടെ ഏറ്റവും ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് അഫ്രീദി മാന്‍ ഓഫ് ദി മാച്ചായി മാറിയത്. തനിക്ക് ലഭിച്ച ഈ അവാര്‍ഡ് ഏറെ പ്രത്യേകത നിറഞ്ഞതാണെന്നും തന്റെ പിതാവിന് ഇത് സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും ഷഹീന്‍ അഫ്രീദി പറഞ്ഞു.
ബൗളിംഗ് കോച്ച് അസ്ഹര്‍ മഹമ്മൂദ് തന്നെ നെറ്റ്സില്‍ ഏറെ സഹായിക്കുന്നുണ്ടെന്നും തന്റെ ഈ പ്രകടനത്തില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും ഷഹീന്‍ പറഞ്ഞു. ഇതൊരു സ്ലോ വിക്കറ്റായിരുന്നുവെന്നും ആദ്യ ഇന്നിംഗ്സില്‍ മുസ്തഫിസുര്‍ ഒട്ടേറെ കട്ടറുകള്‍ എറിയുന്നത് താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും താനും അതാണ് ആവര്‍ത്തിക്കുവാന്‍ ശ്രമിച്ചതെന്ന് ഷഹീന്‍ പറഞ്ഞു.