കുറഞ്ഞ ഓവർ നിരക്ക്, ബംഗ്ലാദേശിന് പിഴ!!

Newsroom

Picsart 23 10 11 14 14 34 929
Download the Fanport app now!
Appstore Badge
Google Play Badge 1

ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരായ രണ്ടാം ലോകകപ്പ് മത്സരത്തിലെ സ്ലോ ഓവർ നിരക്കിന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെതിരെ നടപടി. അവർ മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ അടക്കാൻ ആണ് വിധി. ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ കുറ്റം സമ്മതിക്കുകയും നിർദ്ദിഷ്ട നടപടി അംഗീകരിക്കുകയും ചെയ്തതായി ഐ സി സി അറിയിച്ചു‌.

പിഴ 23 10 11 14 14 47 510

സമയപരിധിയിലേക്ക് 1 ഓവർ കുറവായിരുന്നു ബംഗ്ലാദേശിന്റെ ഓവർ നിരക്ക്. “മിനിമം ഓവർ-റേറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കളിക്കാർക്കും പ്ലെയർ സപ്പോർട്ട് പേഴ്സണലുകൾക്കുമുള്ള ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.22 അനുസരിച്ച്, നിശ്ചിത സമയത്ത് പന്തെറിയുന്നതിൽ പരാജയപ്പെടുന്ന ഓരോ ഓവറിനും കളിക്കാർക്ക് അവരുടെ മാച്ച് ഫീസിന്റെ 5 ശതമാനം പിഴ ചുമത്തും. ഓൺ-ഫീൽഡ് അമ്പയർമാരായ അഹ്‌സൻ റാസ, പോൾ വിൽസൺ, തേഡ് അമ്പയർ അഡ്രിയാൻ ഹോൾഡ്‌സ്റ്റോക്ക്, ഫോർത്ത് അമ്പയർ കുമാർ ധർമ്മസേന എന്നിവർ ആണ് ഈ കുറ്റം ചുമത്തിയത്” ഐ സി സി പ്രസ്താവനയിൽ പറയുന്നു.