ഓസ്ട്രേലിയയെ വിറപ്പിച്ച് ന്യൂസിലാണ്ട്, 5 റൺസ് വിജയം നേടി ഓസീസ്

Sports Correspondent

ഓസ്ട്രേലിയ നൽകിയ വലിയ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാണ്ടിന്റെ വീരോചിതമായ പോരാട്ടം അവസാനിച്ചത് 5 റൺസ് തോൽവിയിൽ. 389 റൺസ് വിജയത്തിനായി നേടേണ്ടിയിരുന്ന ന്യൂസിലാണ്ട് ഓസ്ട്രേലിയയ്ക്ക് മികച്ച വെല്ലുവിളിയാണ് ഉയര്‍ത്തിയത്.

Rachinravindra

50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ടീം  383 റൺസാണ് നേടിയത്. അവസാന ഓവറിൽ 19 റൺസായിരുന്നു വിജയത്തിനായി ന്യൂസിലാണ്ട് നേടേണ്ടിയിരുന്നത്. 116 റൺസ് നേടിയ രച്ചിന്‍ രവീന്ദ്രയ്ക്കൊപ്പം ഡാരിൽ മിച്ചലും ജെയിംസ് നീഷവും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ന്യൂസിലാണ്ടിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചത്.

Australia

രവീന്ദ്ര 89 പന്തിൽ 116 റൺസ് നേടിയപ്പോള്‍ ജെയിംസ് നീഷം 39 പന്തിൽ 58 റൺസ് നേടിയപ്പോള്‍ മിച്ചൽ 54 റൺസ് നേടി പുറത്തായി. ഓസ്ട്രേലിയയ്ക്കായി ആഡം സംപ മൂന്നും ജോഷ് ഹാസൽവുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ജെയിംസ് നീഷം റണ്ണൗട്ടാകുമ്പോള്‍ ഒരു പന്തിൽ 6 റൺസായിരുന്നു ന്യൂസിലാണ്ട് നേടേണ്ടിയിരുന്നത്. എന്നാൽ ലോക്കി ഫെര്‍ഗൂസൺ നേരിട്ട പന്തിൽ താരത്തിന് ഒരു റൺസ് പോലും നേടാനാകാതെ പോയപ്പോള്‍ ഓസ്ട്രേലിയ 5 റൺസ് വിജയം നേടി.