ഇന്ന് ഇന്ത്യയോട് പരാജയപ്പെട്ടു എങ്കിലും പാകിസ്താന് സെമിഫൈനൽ സാധ്യതകൾ ഉണ്ട് എന്ന് മുൻ പാകിസ്താൻ പേസർ അക്തർ. ലോകകപ്പിൽ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച പാകിസ്താന്റെ ആദ്യ പരാജയമായിരുന്നു ഇത്. ഇന്ത്യ ഇന്ന് ഏഴ് വിക്കറ്റിനാണ് പാകിസ്താനെ തോൽപ്പിച്ചത്.

“പാകിസ്ഥാനിൽ നിന്ന് നിരാശാജനകമായ പ്രകടനം ആണ് കാണാൻ ആയത്. ഞങ്ങളുടെ ക്യാപ്റ്റൻ ഫിഫ്റ്റി നേടി, എന്നാൽ ഇന്ത്യയുടെ ക്യാപ്റ്റൻ തന്റെ ധൈര്യം കാണിച്ചു, പാകിസ്ഥാൻ ബൗളിംഗ് യൂണിറ്റിനെ നിരാശപ്പെടുത്തി. രോഹിത് ശർമ്മ പാകിസ്ഥാന്റെ ക്ലാസ്സും കാലിബറും കാണിച്ചു.” അക്തർ പറഞ്ഞു 
“ചരിത്ര വിജയം ആവർത്തിക്കാനുള്ള ഒരു ടീം ഇന്ത്യയാണെന്ന് ഞാൻ ഇപ്പോൾ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. 2011 ലോകകപ്പിലെ വിജയം അവർ ആവർത്തിക്കും. പാകിസ്ഥാൻ തോറ്റെങ്കിലും സെമിയിലെത്താൻ അവർക്ക് ഇപ്പോഴും അവസരമുണ്ട്,” ഷോയിബ് അക്തർ പറഞ്ഞു.
					













