പാക്കിസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഗുല്‍ബാദിന്‍ നൈബ്. ഇന്ന് പാക്കിസ്ഥാന് ഏറ്റവും നിര്‍ണ്ണായകമായ മത്സരമാണെങ്കില്‍ പുറത്തായ അഫ്ഗാനിസ്ഥാന് നഷ്ടപ്പെടുവാന്‍ ഒന്നുമില്ലെന്ന ധൈര്യത്തിലാണ് ഇറങ്ങുന്നത്. ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്ത് പോകുന്ന ഘട്ടത്തില്‍ പാക്കിസ്ഥാന്റെ പ്രതീക്ഷകളെ തകര്‍ത്ത് മടങ്ങുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗുല്‍ബാദിന്‍ നൈബ് ഇന്നലെ നടന്ന പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇതുവരെ ഒരു മത്സരത്തില്‍ പോലും ലോകകപ്പില്‍ വിജയം കുറിയ്ക്കുവാന്‍ അഫ്ഗാനിസ്ഥാനായിട്ടില്ലെങ്കിലും ഇന്നത്തെ എതിരാളികളായി പാക്കിസ്ഥാനെതിരെ സന്നാഹ മത്സരത്തില്‍ ടീം നേടിയ വിജയം ആവര്‍ത്തിക്കുവാനുള്ള ശ്രമവുമായാവും ഗുല്‍ബാദിന്‍ നൈബും സംഘവും എത്തുന്നത്. അതേ സമയം ഇന്ത്യയ്ക്കെതിരെയുള്ള തോല്‍വിയ്ക്ക് ശേഷം മറ്റൊരു പാക്കിസ്ഥാനെയാണ് പിന്നീട് കണ്ടത്. നിര്‍ണ്ണായക മത്സരങ്ങളില്‍ ജയിച്ച പാക്കിസ്ഥാന് ഇനിയുള്ള രണ്ട് മത്സരങ്ങള്‍ കൂടി വിജയിക്കാനായാല്‍ സെമി ഫൈനലില്‍ കടക്കാമെന്ന പ്രതീക്ഷയോടെയാണ് ഇന്നെത്തുന്നത്.
അഫ്ഗാനിസ്ഥാന്‍: ഗുല്‍ബാദിന്‍ നൈബ്, റഹ്മത് ഷാ, ഹസ്മത്തുള്ള ഷഹീദി, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, സമിയുള്ള ഷിന്‍വാരി, നജീബുള്ള സദ്രാന്‍, ഇക്രം അലി ഖില്‍, റഷീദ് ഖാന്‍, ഹമീദ് ഹസ്സന്‍, മുജീബ് ഉര്‍ റഹ്മാന്‍
പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, ഫകര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഹാരിസ് സൊഹൈല്‍, സര്‍ഫ്രാസ് അഹമ്മദ്, ഇമാദ് വസീം, ഷദബ് ഖാന്‍, വഹാബ് റിയാസ്, മുഹമ്മദ് അമീര്‍, ഷഹീന്‍ അഫ്രീദി