1996ലെ ലോകകപ്പ് ജയം ശ്രീലങ്കയെന്ന രാജ്യത്തിനു ഏറെ അനിവാര്യമായിരുന്നു

Sports Correspondent

1996 ലോകകപ്പില്‍ ശ്രീലങ്ക നേടിയ ജയം രാജ്യമെന്ന നിലയില്‍ പ്രത്യേകത നിറഞ്ഞതായിരുന്നുവെന്ന് പറഞ്ഞ് ശ്രീലങ്കയുടെ നായകന്‍ ദിമുത് കരുണാരത്നേ. അന്ന് നേടിയ ജയം താന്‍ ഉള്‍പ്പെടെ ഒട്ടനവധി താരങ്ങളെ ക്രിക്കറ്റിലേക്ക് വരുവാന്‍ പ്രേരിപ്പിച്ചുവെന്നും താരം കൂട്ടിചേര്‍ത്ത്. അന്നത്തെ ആ താരങ്ങള്‍ ഇന്നും ശ്രീലങ്കയിലെ ഏവര്‍ക്കും പ്രഛോദനമാണ്, അവരില്‍ നിന്ന് നമ്മള്‍ പഠിക്കേണ്ട പാഠം ടീം വര്‍ക്കിനെക്കുറിച്ചാണെന്നും താരം കൂട്ടിചേര്‍ത്തു.

ആദ്യ സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് കനത്ത പരാജയമാണ് ശ്രീലങ്ക നേരിട്ടത്. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ടീമിന്റെ രണ്ടാം സന്നാഹ മത്സരം. ഇതില്‍ വിജയിക്കുക എന്നത് ശ്രമകരമാണെങ്കിലും മികവുറ്റ പ്രകടനം പുറത്തെടുത്ത് ആ ആത്മവിശ്വാസത്തോടെ പ്രധാന റൗണ്ടിലേക്ക് കടക്കുക എന്ന ലക്ഷ്യത്തോടെയാവും ശ്രീലങ്ക ഇന്നിറങ്ങുന്നത്.