മഴ, ഇന്ത്യ-ബംഗ്ലാദേശ് മത്സരം വൈകും

- Advertisement -

മഴ മൂലം കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ ഇന്ന് ആരംഭിക്കേണ്ട ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം വൈകും. ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലാണ്ടിനോട് നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയിരുന്നു. അതേ സമയം സോഫിയ ഗാര്‍ഡന്‍സില്‍ തന്നെ നടക്കാനിരുന്ന ബംഗ്ലാദേശിന്റെ ആദ്യ സന്നാഹ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.

അന്ന് പാക്കിസ്ഥാനായിരുന്നു ടീമിന്റെ എതിരാളികള്‍. അന്നത്തെ മത്സരത്തില്‍ ടോസ് പോലും ഇല്ലാതെയാണ് മത്സരം ഉപേക്ഷിച്ചത്. അതേ സമയം ഇന്നത്തെ മത്സരത്തില്‍ ബംഗ്ലാദേശ് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Advertisement