ലണ്ടനിൽ ഇനി വിരാട് കോഹ്‌ലിയുടെ മെഴുക് പ്രതിമയും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലണ്ടനിലെ പ്രസിദ്ധമായ മാഡം ടുസാഡ്സ് മ്യൂസിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മെഴുക് പ്രതിമയും. ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായിട്ടാണ് ഇന്ത്യൻ ജേഴ്സിയിൽ വിരാട് കോഹ്‌ലി നിൽക്കുന്ന പ്രതിമ മ്യൂസിയത്തിൽ വെച്ചത്. ലോകകപ്പ് നടക്കുന്ന കാലയളവിലായിരിക്കും കോഹ്‌ലിയുടെ പ്രതിമ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുക. ജൂലൈ 15 വരെ കോഹ്‌ലിയുടെ പ്രതിമ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

സ്പോർട്സ് രംഗത്തെ അതികായകന്മാരായ ഉസൈൻ ബോൾട്ടിന്റെയും മോ ഫറയുടെയും സച്ചിൻ ടെണ്ടുൽകരുടെയും പ്രതിമൾക്കൊപ്പം വിരാട് കോഹ്‌ലിയുടെ പ്രതിമയും കായിക പ്രേമികൾക്ക് കാണാം. പ്രതിമയിൽ വിരാട് കോഹ്‌ലി ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ കോഹ്‌ലി തന്നെയാണ് നൽകിയത്. ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക പോരാട്ടത്തോടെ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തിരശീല ഉയരും.