വിന്‍ഡീസിന് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

Westindies

ശ്രീലങ്കയ്ക്കെതിരെ ഇന്നത്തെ ടി20 ലോകകപ്പ് മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്. പോയിന്റ് പട്ടികയിൽ വെസ്റ്റിന്‍ഡീസിനെക്കാള്‍ മുകളിലാണ് ശ്രീലങ്കയെങ്കിലും സെമി ഫൈനലിലേക്ക് ടീം കടക്കില്ലെന്ന് ഉറപ്പാണ്. അതേ സമയം വെസ്റ്റിന്‍ഡീസിന് സെമിയിലേക്ക് നേരിയ സാധ്യതയാണുള്ളത്.

ശ്രീലങ്കന്‍ നിരയിൽ ഒരു മാറ്റമാണുള്ളത്. ലഹിരു കുമര ടീമിൽ നിന്ന് പുറത്ത് പോകുമ്പോള്‍ ബിനൂര ഫെര്‍ണാണ്ടോ ടീമിലേക്ക് എത്തുന്നു. അതേ സമയം വെസ്റ്റിന്‍ഡീസ് മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്.

ശ്രീലങ്ക : Pathum Nissanka, Kusal Perera(w), Charith Asalanka, Avishka Fernando, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Dushmantha Chameera, Maheesh Theekshana, Binura Fernando

വെസ്റ്റിന്‍ഡീസ് : Chris Gayle, Evin Lewis, Roston Chase, Nicholas Pooran(w), Kieron Pollard(c), Shimron Hetmyer, Andre Russell, Dwayne Bravo, Jason Holder, Akeal Hosein, Ravi Rampaul

Previous articleഡെംബലെയുടെ കാര്യം കഷ്ടം തന്നെ, പരിക്ക് മാറി എത്തി ആദ്യ മത്സരം കഴിഞ്ഞപ്പോൾ വീണ്ടും പരിക്ക്
Next articleറഫറിക്ക് വേണ്ടത് നെയ്മറിന്റെ ഓട്ടോഗ്രാഫ്, രൂക്ഷ വിമർശനവുമായി ലെയ്പ്സിഗ് പരിശീലകൻ