ചാമ്പ്യന്മാര്‍ക്ക് സന്നാഹ മത്സരത്തിൽ വീണ്ടും തോല്‍വി, ഇത്തവണ അഫ്ഗാനിസ്ഥാനോട്

Afghanistan

തുടര്‍ച്ചയായ രണ്ടാം സന്നാഹ മത്സരത്തിലും തോല്‍വിയേറ്റു വാങ്ങി വെസ്റ്റിന്‍ഡീസ്. ഇത്തവണ അഫ്ഗാനിസ്ഥാനാണ് കരീബിയന്‍ സംഘത്തെ 56 റൺസിന് കീഴടക്കിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വേണ്ടി ഹസ്രത്തുള്ള സാസായിയും(56) മുഹമ്മദ് ഷഹ്സാദും(54) തകര്‍പ്പന്‍ അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 189/5 എന്ന സ്കോറാണ് നേടിയത്. റഹ്മാനുള്ള ഗുര്‍ബാസ് 33 റൺസ് നേടിയപ്പോള്‍ നജീബുള്ള 23 റൺസ് നേടി. വിന്‍ഡീസിന് വേണ്ടി ഒബേദ് മക്കോയ് രണ്ട് വിക്കറ്റ് നേടി.

വെസ്റ്റിന്‍ഡീസ് 5 വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്. മുഹമ്മദ് നബി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ റോസ്ടൺ ചേസ് 54 റൺസും നിക്കോളസ് പൂരന്‍ 35 റൺസും നേടിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും പിറക്കാതെ പോയപ്പോള്‍ വിന്‍ഡീസ് രണ്ടാം തോല്‍വിയിലേക്ക് വീണു.

Previous articleആധികാരിക ജയം നേടി ശ്രീലങ്ക, അയര്‍ലണ്ടിനെ തകര്‍ത്തത് 70 റൺസിന്
Next articleപാക്കിസ്ഥാനെ ഒറ്റയ്ക്ക് വീഴ്ത്തി റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍