നമീബിയയ്ക്കെതിരെ വിജയവുമായി ശ്രീലങ്ക

Srilanka

ഗ്രൂപ്പ് എയില്‍ തങ്ങളുടെ ആദ്യ മത്സരം വിജയിച്ച് ശ്രീലങ്ക. നമീബിയയ്ക്കെതിരെ ഏഴ് വിക്കറ്റ് വിജയം ആണ് ശ്രീലങ്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത നമീബിയ 19.3 ഓവറിൽ 96 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ശ്രീലങ്ക 13.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ഭാനുക രാജപക്സ(42*), അവിഷ്ക ഫെര്‍ണാണ്ടോ(30*) എന്നിവരാണ് ശ്രീലങ്കയുടെ വിജയം ഒരുക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നമീബിയയുടെ ടോപ് സ്കോറര്‍ ആയത് 29 റൺസ് നേടിയ ക്രെയിഗ് വില്യംസ് ആണ്. ഗെര്‍ഹാര്‍ഡ് എറാസ്മസ് 20 റൺസ് നേടി. ശ്രീലങ്കയ്ക്കായി എം തീക്ഷണ മൂന്നും വനിന്‍ഡും ഹസരംഗ, ലഹിരു കുമര എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Previous articleഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്കോര്‍ മറികടന്ന് ഇന്ത്യ
Next articleഒരു പന്ത് അവശേഷിക്കവേ ഓസ്ട്രേലിയയുടെ വിജയം