ആദ്യ ജയം തേടി ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഇന്നത്തെ സൂപ്പര്‍ 12 ഗ്രൂപ്പ് 1 മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ. ആദ്യ മത്സരത്തിൽ ഇരു ടീമുകളും പരാജയം രുചിയ്ക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയോടും വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനോടും ആണ് നാണംകെട്ട രീതിയിൽ തോല്‍വിയേറ്റ് വാങ്ങിയത്.

ദക്ഷിണാഫ്രിക്കന്‍ നിരയിൽ വ്യക്തിപരമായ കാരണങ്ങളാൽ ക്വിന്റൺ ഡി കോക്ക് ഇല്ല. പകരം റീസ ഹെന്‍ഡ്രിക്സ് ടീമിലേക്ക് എത്തുന്നു. വിന്‍ഡീസ് നിരയിലും ഒരു മാറ്റമാണുള്ളത്. ഒബേദ് മക്കോയിയ്ക്ക് പകരം ഹെയിഡന്‍ വാൽഷ് ടീമിലേക്ക് എത്തുന്നു.

വെസ്റ്റിന്‍ഡീസ് : Lendl Simmons, Evin Lewis, Chris Gayle, Shimron Hetmyer, Nicholas Pooran(w), Kieron Pollard(c), Andre Russell, Dwayne Bravo, Akeal Hosein, Hayden Walsh, Ravi Rampaul

ദക്ഷിണാഫ്രിക്ക : Temba Bavuma(c), Reeza Hendricks, Rassie van der Dussen, Aiden Markram, Heinrich Klaasen(w), David Miller, Dwaine Pretorius, Keshav Maharaj, Kagiso Rabada, Anrich Nortje, Tabraiz Shamsi