ഷാക്കിബ് ഇല്ലെങ്കിലും ടീമിന് സാധ്യതയുണ്ട് – ഡൊമിംഗോ

Bangladesh

ഷാക്കിബിന്റെ അഭാവത്തിലും ബംഗ്ലാദേശിന് മികവ് പുലര്‍ത്താനാകുമെന്ന് പറഞ്ഞ് കോച്ച് റസ്സൽ ഡൊമിംഗോ. മൂന്ന് മത്സരങ്ങളിൽ മൂന്നിലും പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് മത്സരത്തിനിറങ്ങുന്നത്.

ബംഗ്ലാദേശിന് ഷാക്കിബിന്റെ നഷ്ടം വളരെ വലുതാണെന്നും ടീമിന് ഷാക്കിബിന്റെ നേതൃത്വ പാടവവും നഷ്ടമാകുമെന്നതും ഡൊമിംഗോ പറഞ്ഞു. ടീമിന്റെ സന്തുലിതാവസ്ഥ വലിയ തോതിൽ ഷാക്കിബിന്റെ അഭാവം കാരണം ബാധിക്കുമെന്നും ലോകകപ്പിൽ ടീമിന്റെ സാധ്യത ഇല്ലാതായെങ്കിലും ടീമിന് ഇനിയും മികച്ച പ്രകടനം ആരാധകര്‍ക്ക് വേണ്ടി പുറത്തെടുക്കുവാനുണ്ടെന്നും ഡൊമിംഗോ വ്യക്തമാക്കി.

Previous articleഅഗ്വേറോക്ക് മൂന്ന് മാസം വിശ്രമം, കൂടുതൽ ചികിത്സകൾ, ബാഴ്സലോണക്ക് വലിയ തിരിച്ചടി
Next articleയുവതാരം ജോൺസൺ മാത്യൂസിനെ ചെന്നൈയിൻ സ്വന്തമാക്കി