ഈ വിജയം നാട്ടിലുള്ളവര്‍ക്ക് ആഘോഷിക്കുവാനുള്ള വക നല്‍കുമെന്ന് കരുതുന്നു – റഷീദ് ഖാന്‍

Rashidkhanafghanistanmujeeb

സ്കോട്‍ലാന്‍ഡിനെതിരെയുള്ള 130 റൺസ് വിജയം അഫ്ഗാനിസ്ഥാനിലുള്ളവര്‍ക്ക് പുഞ്ചിരിക്കുവാനും ആഘോഷിക്കുവാനുമുള്ള വക നല്‍കുമെന്ന് കരുതുന്നുവെന്ന് പറഞ്ഞ് റഷീദ് ഖാന്‍.

തന്റെ ട്വിറ്ററിലൂടെയാണ് താരം ഈ സന്ദേശം പങ്കുവെച്ചത്. ആരാധകരുടെ പ്രാര്‍ത്ഥനയും പിന്തുണയും വളെ വലുതാണെന്നും മികച്ച രീതിയിൽ കളിച്ച് ടീമിന് കൂടുതൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാനും രാജ്യത്തിന് അഭിമാനകരമായ നിമിഷം നല്‍കുവാനും സാധിക്കുമെന്ന് റഷീദ് തന്റെ ട്വീറ്റിൽ സൂചിപ്പിച്ചു.

Previous articleഹാർദ്ദിക് പാണ്ഡ്യയുടെ പരിക്ക് സാരമുള്ളതല്ല, ന്യൂസിലൻഡിന് എതിരെ കളിക്കും
Next articleആദ്യ ജയം തേടി ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്